ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ രണ്ട് തട്ടില്‍ | Oneindia Malayalam

2017-11-28 225

Hadiya Case; Social Media Reactions

ഹാദിയ കേസ് വിവാദമായപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ തമ്മിലടി പതിവാണ്. ഇപ്പോഴിതാ കഴിഞ്ഞദിവസം ഹാദിയക്ക് പറയാനുള്ളത് സുപ്രീംകോടതി കേട്ടതിന് പിന്നാലെ സ്ത്രീകളും ഫേസ്ബുക്കില്‍ തമ്മിലടി തുടങ്ങി. മുന്‍ മംഗളം ചാനല്‍ സിഒഒയും മാധ്യമപ്രവര്‍ത്തകയുമായ സുനിത ദേവദാസ്, മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ, രശ്മി നായര്‍, ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഹാദിയ വിഷയം സജീവമായി ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ സുനിതാ ദേവദാസ് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ ഹാദിയയ്ക്കുവേണ്ടി വാദിക്കുന്നവരാണ്. ഇവരുടെ പോസ്റ്റുകളില്‍ അറിയപ്പെടുന്നതും അല്ലാത്തതുമായ പല സ്ത്രീകളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുമുണ്ട്. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സുനിതയ്‌ക്കെതിരെ ശ്രീജയും രശ്മിയും പരസ്യമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യന് ആവശ്യമില്ലാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്. മതവും വിവാഹവും എന്നാൽ നമുക്കെല്ലാം ഇത് രണ്ടും ഉണ്ട് . എന്ത് കൊണ്ടാണ് ? മതം ജന്മനാ കിട്ടി . ഓ എന്നാൽ ഇരിക്കട്ടെ . വിവാഹം ഒരു ശീലമാണ് . എല്ലാരും കഴിക്കുന്നു . എന്നാൽ ഞാനും കഴിച്ചേക്കാം ഇങ്ങനെയാണ് സുനിതയുടെ പോസ്റ്റ് തുടങ്ങുന്നത്.

Videos similaires